News

Mukkam, വാഹനാപകടം, യുവാവ് മരിച്ചു. 0 (0)

Mukkam: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ  യുവാവ് മരിച്ചു.  എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത് . നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം എന്നാണ് സംശയം . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു . പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

Read More

Koodaranji, ചവലപ്പാറ കാരക്കടയിൽ ത്രേസ്യ നിര്യതയായി. 0 (0)

Koodaranji: ചവലപ്പാറ (പൂവാറാൻതോട്) കാരക്കടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യതയായി. മക്കൾ : മേഴ്‌സി, ഷാജൻ, ജെയ്സൻ, സോജ മരുമക്കൾ : പാപ്പച്ചൻ നരിക്കുഴി (തോട്ടുമുക്കം), ജെസ്സി ഷാജൻ കാട്ടേടത്ത് (പൂവാറൻതോട്), പ്രീമ ജെയ്സൻ ചേലേക്കാട് (ആലപ്പുഴ) സംസ്കാര ചടങ്ങുകൾ ഇന്ന് (18/05/2024) രാവിലെ 11 മണിക്ക് ഇപ്പോൾ താമസിക്കുന്ന ചവലപ്പാറ വീട്ടിൽ നിന്നും ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ്‌ പള്ളിയിൽ.

Read More

Thiruvampady, ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്. 0 (0)

Thiruvampady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ മുറിച്ചുമാറ്റുകയോ വെട്ടി  ഒതുക്കുകയോ ചെയ്യണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളാവുകയെന്നും സെക്രട്ടറി അറിയിച്ചു.

Read More

Omassery, മുസ്‌ലിം ലീഗ്‌ ഓഫീസ്‌ നിർമ്മാണം: ഫണ്ട്‌ സമാഹരണ കാമ്പയിൻ. 0 (0)

Omassery: ഓമശ്ശേരിയിൽ നിർമ്മിക്കുന്ന പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണ കാമ്പയിൻ പ്രവർത്തങ്ങൾക്ക്‌ അമ്പലക്കണ്ടി എട്ടാം വാർഡിൽ തുടക്കമായി.മെയ്‌ 1 മുതൽ 30 വരേയാണ്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഫണ്ട്‌ സമാഹരണ കാമ്പയിൻ ആചരിക്കുന്നത്‌. ഇതു സംബന്ധമായി അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ നടന്ന വാർഡ്‌ മുസ്‌ലിം ലീഗ്‌ സ്പെഷ്യൽ കൺവെൻഷനിൽ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി…

Read More

Thamarassery, തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര നിര്യാതയായി 0 (0)

Thamarassery: തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര ( 111 ) നിര്യാതയായി. മക്കൾ: മാളു,ദേവി,ബാലൻ, വിജൻ. മരുമക്കൾ: ഗോപാലൻ,മണി, മാനി. സംസ്ക്കാരം രാവിലെ  9. 30 ന് കോരങ്ങാട് ശ്മശാനത്തിൽ .

Read More

Meppadi, റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു 0 (0)

Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി.കെ. ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്. കഴിഞ്ഞ മാര്‍ച്ച് 24 ന് രാത്രിയോടെയാണ് ദിണ്ടികല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ബാലാജി(21) ഷോക്കേറ്റ് മരിച്ചത്. തുടര്‍ന്ന്, പോലീസ്…

Read More

ESA, Kattippara, സംയുക്‌ത യോഗം ചേർന്നു. 0 (0)

Kattippara: കട്ടിപ്പാറ പഞ്ചായത്തിലെ കട്ടിപ്പാറ വില്ലേജിലെ 15.5 sq km ESA യിൽ ഉൾപ്പെട്ടത് ചർച്ച ചെയ്യുന്നതിനും Kml/ Shape file ഉപയോഗിച്ച് വിശദീകരിക്കുന്നതിനുമായി കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.  പങ്കെടുത്തവർ തങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും രേഖപ്പെടുത്തി. യോഗത്തിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ Shape file ഉം ഫോറസ്റ്റ് നല്കിയ മാപ്പും സംയുക്ത പരിശോധനക്ക് വിധേയമാക്കി. ജനപ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,…

Read More

Solar സമരം ന്യായമല്ലാത്തത് ആയിരുന്നുവെന്ന് പിണറായി വിജയന് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ 0 (0)

Solar സമരം ന്യായമല്ലാത്ത സമരമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ന്യായവും നീതിയും ഇല്ലാത്തതു കൊണ്ടാണ് പിടിച്ചു നിൽക്കാൻ സാധിക്കാതിരുന്നത്. ഒരു കാമ്പുമില്ലാത്ത കേസാണെന്ന് അറിഞ്ഞാണ് സമരമെന്ന് പിണറായി വിജയന് അറിയാമായിരുന്നു. ഒമ്പത് വർഷം കൊണ്ട് അത് തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജവാർത്തകളുടെ പിന്നാലെ സിപിഎം പോകുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. സോളാർ സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നുവെന്ന് നേരത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം ആരോപിച്ചിരുന്നു സമരം ഒത്തുതീർപ്പാക്കാൻ…

Read More

സ്ത്രീവിരുദ്ധ പരാമർശം: RMP നേതാവ് കെ എസ് ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി 0 (0)

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ RMP നേതാവ് കെഎസ് ഹരിഹരനെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യലിനായി ഹരിഹരൻ വടകര പോലീസിൽ ഹാജരാകുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പോലീസ് നടപടി. ആർഎംപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ഹരിഹരൻ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രസംഗത്തിൽ നിയമപരമായി തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുണ്ടെന്നുമാണ് ഹരിഹരൻ പ്രതികരിച്ചത്. പോലീസ് ഇനി വിളിപ്പിച്ചാലും ഹാജരാകും. പൊതുപ്രസംഗമാണ് നടത്തിയത്. ഉപമകളും അലങ്കാരങ്ങളും പ്രസംഗത്തിലുള്ളതാണ്. രാഷ്ട്രീയമായ തെറ്റ് മനസിലാക്കി അത് തിരുത്തി. ഖേദപ്രകടനത്തിൽ…

Read More

Pantheeramkavu, ഗാർഹിക പീഡനക്കേസ്: രാഹുൽ ജർമനിയിൽ എത്തി; സ്ഥിരീകരിച്ച് സുഹൃത്ത് 0 (0)

Pantheeramkavu: ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് സുഹൃത്ത് പി രാജേഷ്. രാഹുൽ സിംഗപ്പൂർ വഴി ജർമനിയിൽ എത്തിയെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. രാഹുലിനെ ബെംഗളൂരുവിൽ എത്താൻ സഹായിച്ചത് പി രാജേഷാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നവ വധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്‌സ്ആപ്പ് ചാറ്റുകൾ പൊലീസ്…

Read More